മാവോയിസ്റ്റുകള്‍ക്ക് വളരാനുള്ള വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദത്തില്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നാണ് പി.മോഹനന് ആരോപിച്ചത്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം പോലീസ് പരിശോധിക്കണമെന്നും മോഹനന് പറഞ്ഞു. കര്‍ഷക സംഘനയായ കെ.എസ്.കെ.ടി.യുവിന്റെ ജില്ലാ സമ്മേളന സമാപന ചടങ്ങിലായിരുന്നു പി. മോഹനന്റെ വിവാദ പ്രസംഗം.
എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൗലിക വാദികള്‍ക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ആവേശമാണെന്നും പി. മോഹനന് കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ വിജയമുണ്ടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസും ബിജെപിയും അപ്രസക്തമാകും. ഈ സാഹചര്യത്തില്‍ സിപി.എമ്മിനെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. അതിന് വേണ്ടി മാവോയിസ്റ്റുകളെ ഇറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അറസ്റ്റിലായ അലനും താഹക്കും എതിരായ പാര്‍ട്ടി തല നടപടി സിപിഎം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ഇരുവരും ഇപ്പോഴും റിമാന്റിലാണ്. പാര്‍ട്ടി നടപടി പരസ്യപ്പെടുത്തുന്നതിന് മുമ്പാണ് പൊലീസ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയവര്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദ ശക്തികളാണെന്ന അഭിപ്രായ പ്രകടനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.അറസ്റ്റിലായവര്ക്കൊപ്പമുണ്ടായിരുന്ന പാണ്ടിക്കാട്ട് സ്വദേശി ഉസ്മാന്റെ പേരില്‍ യുഎപിഎ കേസുകള്‍ ഉള്‍പ്പെടെ 10 കേസുകളാണുള്ളത്.മുമ്പ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ ഉസ്മാന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.