കോഴിക്കോട്: പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിൽ പ്രതിയായ സുധാകരനെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കൂട്ടമായെത്തി പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്.
എഎസ്ഐയും പോലീസുകാരും നോക്കി നിൽക്കെയാണ് സുധാകരനെ ഇറക്കിക്കൊണ്ടു പോയത്. സിപിഎമ്മുകാർക്കു നേരെ കല്ലെറിഞ്ഞ ശിവജി സേന പ്രവർത്തകരെ പിടികൂടാത്തതിലുള്ള സ്വാഭാവിക പ്രതികരണമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
സംഭവത്തിൽ 15 സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.