കാഞ്ഞങ്ങാട്: കാവി മുണ്ട് പറ്റിച്ചു. സിപിഎം അനുഭാവികളായ ഭക്തന്മാര്‍ക്കുനേരെ സിപിഎം പ്രവര്‍ത്തകരുടെ കുപ്പിയേറ്. കഴിഞ്ഞ ദിവസം പടന്നക്കാട് ഐങ്ങോത്ത് ദേശീയ പാതയിലാണ് സംഭവം. കുപ്പിയേറില്‍ പരിക്കേറ്റ പടന്നക്കാട് കടിഞ്ഞിമൂലയിലെ സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രന്‍, കുഞ്ഞിരാമന്‍, അഭിരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചന്ദ്രനെ സാരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രനും സംഘവും കാവിമുണ്ട് ധരിച്ച് ഐങ്ങോത്തെ സുഹൃത്തിന്റെ വീട്ടില്‍ സ്വാമിമാര്‍ക്ക് ഒരുക്കിയ ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു. ഇതിനിടയാണ് ഒരു സംഘം ഇവരെ സോഡാകുപ്പികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ്‌കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാവി മുണ്ട് ചതിച്ചു! സിപിഎം അനുഭാവികളായ ഭക്തര്‍ക്കു സിപിഎം പ്രവര്‍ത്തകരുടെ കുപ്പിയേറ്
