കാസർഗോഡ് (കുണ്ടംകുഴി): ബേഡഡുക്ക പഞ്ചായത്തിലെ സിപിഎം ബീംബുങ്കാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ എം. സുകുമാരനെ (48) വീട്ടിനടുത്ത പറന്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ സുകുമാരനെ തിരിച്ചെത്താത്തതിനെ തുടർന്നു അന്വേഷിച്ചുവെങ്കിലും ഇന്നു രാവിലെയാണ് വീട്ടിനടുത്തുള്ള പറന്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബേഡകം പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.
ബീംബുങ്കാൽ അഞ്ചാം വാർഡ് അംഗമായ സുകുമാരൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്. പായത്തെ പരേതനായ എം.ഗോപാലൻ നായർ – അമ്മാളു അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: അഭിമന്യു, തേജസ്.