സിപിഎം നേതാവിനെതിരേ ലൈംഗിക പീഡനാരോപണവുമായി സിപിഐ വനിതാ നേതാവ്. സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി.
പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്.
പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത്
ഒരാഴ്ച മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ സിപിഐ നേതാവായ യുവതിയെ ഒന്‍പതാം വാര്‍ഡ് അംഗം കെ പി ബിജു കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ചെറുവണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാംവാര്‍ഡ് മെമ്പറുമായ ബിജു സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ ദിവസമാണ് യുവതി മേപ്പയൂര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു കേസെടുത്തു.
പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് പറയുന്നു. പീഡനപരാതിയില്‍ പ്രതിയായ ബിജു മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെറുവണ്ണൂരില്‍ സിപിഐ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും പാര്‍ട്ടി നടപടികള്‍.