നീണ്ടകര: കൊല്ലം നീണ്ടകരയിൽ ഗർഭിണിയെയും പോലീസുകാരനെയും മദ്യലഹരിയിൽ അഴിഞ്ഞാടിയ സിപിഎം കൗണ്‍സിലർ മർദിച്ചു. നീണ്ടകര പഞ്ചായത്ത് വാർഡ് കൗണ്‍സിലർ അന്തോനിയും സംഘവുമാണ് അക്രമം നടത്തിയത്.
വ്യാഴാഴച് വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയടക്കമുള്ളവർ സഞ്ചരിച്ച വാഹനം അന്തോനിയും സംഘവും ആക്രമിച്ചു. ഗർഭിണിയായ സ്ത്രീയെ സംഘം ക്രൂരമായി മർദിച്ചു. തുടർന്നു പോലീസെത്തി സംഘത്തെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും മർദനമേറ്റ ഗർഭിണിയെ ആശുപത്രിയിലാക്കുകയും ചെയ്തു.
സ്റ്റേഷനിലെത്തിച്ച അന്തോനിയും സംഘവും പോലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. നീണ്ടകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കാണു മർദനമേറ്റത്. ഈ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ അക്രമി സംഘം അസഭ്യം പറഞ്ഞു.