റാഞ്ചി: ജാര്‍ഖണ്ഡില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ദളിത് ശോഷണ്‍ മുക്തി മഞ്ച് നേതാവുമായ സുഭാഷ് മുണ്ടയെ വെടിവച്ച് കൊലപ്പെടുത്തി.
ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ അക്രമികള്‍ റാഞ്ചി ജില്ലയിലെ ദലദല്ലിയിലെ ഓഫീസില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു.
ഏഴ് വെടിയുണ്ടകള്‍ മുണ്ടയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു.
അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാരും പാര്‍ട്ടി അനുഭാവികളും ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നയിച്ച നേതാവായിരുന്നു സുഭാഷ് മുണ്ട.
ഗോത്രവര്ഗത്തില്നിന്നുളള നേതാവായ മുണ്ടയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതി പ്രാദേശിക മാഫിയകളെയും രാഷ്ട്രീയ എതിരാളികളെയും അലോസരപ്പെടുത്തിയിരുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.