ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ ആധിപത്യമെങ്കിലും അപ്രതീക്ഷിത നേട്ടവുമായി സിപിഎം. മുന്‍ എംഎല്‍എ രാകേഷ് സിംഘയാണ് തിയോഗ് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 3718 ലേറെ വോട്ടുകള്‍ക്ക് സിംഘ മുന്നിട്ടു നില്‍ക്കുന്നു. 12000 ലേറെ വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ സിംഘക്ക് 7096വോട്ടും രണ്ടാമതുള്ള ബിജെപിയുടെ രാകേഷ് വര്‍മക്ക് 3378 വോട്ടുമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 1520 വോട്ടുമായി മൂന്നാമതാണ്. 1993ല്‍ രാകേഷ് സിംഘ എം എല്‍ എ ആയിരുന്നു. ഇത്തവണ 13 സീറ്റില്‍ ആണ് സിപിഐ എം മത്സരിക്കുന്നത് .
ഹിമാചലില്‍ ചരിത്രമെഴുതി സിപിഎം, അട്ടിമറി മുന്നേറ്റവുമായി രാകേഷ് സിംഘ
