വിലക്ക് വകവയ്ക്കാതെ സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച നേതാവിന് ഒടുവില്‍ പണികിട്ടി. ഇയാളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെതിരെയാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നുമാണ് ആറു മാസത്തേക്ക് സി സുരേഷിനെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് ഇയാള്‍.
ഇയാള്‍ നിരന്തരം അശ്ലീല വീഡിയോകള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ സഹികെട്ട വനിതാ പ്രവര്‍ത്തക ഇത് വിലക്കിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാതെ ഇയാള്‍ സുരേഷ് ബാബു വീണ്ടും വീഡിയോകള്‍ അയക്കുകയായിരുന്നു. ഇതോടെ വനിത പ്രവര്‍ത്തക ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ അന്വേഷണ സമിതി സംഭവം അന്വേഷിച്ചു. വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ സമിതി സുരേഷ് ബാബുവിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തു. തുടര്‍ന്നാണ് പാര്‍ട്ടി നടപടിയെടുത്തത്.