പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു.
ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വര്‍ണ വ്യാപാരി തമിഴ്നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങള്‍ ഓര്‍ഡര്‍ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്നത്.
മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വര്‍ണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വര്‍ണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്, ചിറ്റൂര്‍ ഡി വൈ എസ് പി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പാലക്കാട് നഗരത്തില്‍വെച്ച് പിടികൂടിയത്.