സിപിഎം ഏരിയ കമ്മിറ്റിയംഗം എ പി സോണയ്ക്കെതിരായ ലൈംഗികാരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അശ്ലീല വീഡിയോ പ്രദര്‍ശനം പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.
സോണയ്ക്കെതിരായ ആരോപണം സത്യമാണോയെന്ന് പരിശോധിക്കാനാണ് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് എന്നാണ് പറയുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്.
പ്രശ്നം അന്വേഷിച്ച കമ്മിഷന് ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിച്ച വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു.
ഇങ്ങനെയൊരു വrഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്.
പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്കുനേരെ കണ്ണടയ്ക്കാനാവില്ലെന്ന അഭിപ്രായം പൊതുസമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
വിഡിയോ കണ്ട നേതാക്കളെ അതിലുള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യവുമുണ്ട്.
അശ്ലീല വിഡിയോ പകര്‍ത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാല്‍ സംഭവത്തില്‍ പോലീസ് ഇടപെട്ടിട്ടില്ല. പാര്‍ട്ടി തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതും പ്രതിയ്ക്ക് ശിക്ഷ വിധിയ്ക്കുന്നതും.