പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതി കൃത്യമായി നടപ്പിലാക്കാനുള്ള പരിശീലനത്തിനിടെ ഉദ്യോഗസ്ഥരെ വിരട്ടുന്ന സിപിഎം നേതാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ജില്ല, ബ്ലോക്ക് തലത്തിലുള്ള സെമിനാറുകള്‍ നടക്കുമ്പോള്‍ തൊഴിലുറപ്പ് നിയമത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കൂട്ടര്‍ തന്നെ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ഓഫീല്‍ കയറി ജോലി തടസപ്പെടുത്തുകയും, ചീത്ത വിളിക്കുകയും, വിരട്ടുകയും ചെയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.തൊഴിലുറപ്പ് പദ്ധതിയുടെ സമയം രാവിലെ 9 മുതല്‍ 5 മണിയായിരിക്കെ നേതാക്കള്‍ അവരുടെ ഇഷ്ടത്തിന് സമയം നിശ്ചയിച്ച് ഉറപ്പിക്കുകയാണ്. ഇതിനെതിരെ നിയമം പാലിക്കാന്‍ പറയുന്ന പഞ്ചായത്ത് മെമ്പറെ വിരട്ടുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ .ബിപിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം
ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയെന്നതായിരുന്നു ഗുണ്ടാ സംഘത്തിന്റെ ഉദ്ധേശ്യം. പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍ അതു ചെവിക്കൊള്ളാതെയാണ് ബിപിന്‍ കുമാറും സംഘവും ഭീഷണി മുഴക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ വിവിധ തരത്തിലുള്ള സദ്ഭരണ നടപടികള്‍ സ്വീകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് പറക്കോട്, പന്തളം ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടത്തിയത്.