മൂവാറ്റുപുഴ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിവാദത്തിലായി സിപിഎം നേതാവ്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവും ആവോലി ലോക്കല്‍ സെക്രട്ടറിയുമായ എം.ജെ. ഫ്രാന്‍സിസിന്റെ പരാമർശമാണു വിവാദത്തിലായത്.
മുസ്ലിംകള്‍ക്കു ക്രിമിനല്‍ സ്വഭാവമാണന്നും എന്തു തെറ്റ് ചെയ്താലും പള്ളിയില്‍ പ്രാര്‍ഥിച്ചാല്‍ മതിയെന്നും ഇതാണ് ഇവരെ പഠിപ്പിക്കുന്നതെന്നുമാണ് ഇദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിംകള്‍ക്കാണെന്നും പരാമർശമുണ്ടായി.
വിവാദമായതോടെ എം.ജെ. ഫ്രാന്‍സിസിസ് തന്റെ പരാമർശം പിൻവലിച്ചു. ലോക്കൽ സെക്രട്ടറിയുടെ പരാമർശം പാര്‍ട്ടി നിലപാടല്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു പ്രസ്താവനയിൽ അറിയിച്ചു.