തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ തീരുമാനമാകുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്.
മലപ്പുറത്ത് വി. വസീഫ്, എറണാകുളത്ത് കെ. ജെ. ഷൈന്‍, വടകരയില്‍ കെ. കെ. ശൈലജ, കണ്ണൂരില്‍ എം. വി. ജയരാജന്, കാസര്‍കോട് എം. വി. ബാലകൃഷ്ണൻ, കോഴിക്കോട് എളമരം കരീം, പാലക്കാട് എ. വിജയരാഘവന്, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ. എം. ആരിഫ്, ആറ്റിങ്ങലില്‍ വി. ജോയ്, കൊല്ലത്ത് എം. മുകേഷ്, പത്തനംതിട്ടയില്‍ ടി. എം. തോമസ് ഐസക്, ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ, പൊന്നാനിയിൽ ഹംസ എന്നിവരാണ് അന്തിമപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.