വെള്ളറട: അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയനുനേരെ ആക്രമണം. വീട് അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്.
ജയൻ സുഹൃത്തക്കളായ നാലു പേരുമായും സംസാരിച്ച് നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. എഡിഎസ് തെരഞ്ഞടുപ്പില്‍ സിപിഎം പരാജയപ്പെട്ടതാണ് അക്രമത്തിന് കാരണമെന്ന് മെന്പർ ആരോപിച്ചു.
ജയന്, സനല്‍ കുമാര്‍, ഷിബു, അജി, ഷൈജു എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റവരെ വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ ശിക്ഷിക്കുകയും ചെയ്യുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിജയ ചന്ദ്രന് മുന്നറിയിപ്പ് നല്കി.
ആക്രമണം നടന്ന സ്ഥലം കോവളം എംഎല്‍എ എം. വിന്‍സന്റ് സന്ദര്‍ശിച്ചു. കെപിസിസി സെക്രട്ടറി ആര്. വല്സലന്, ഡിസിസി സെക്രട്ടറി മാരായ സുബ്രഹ്മണ്യ പിള്ള, വിനോദ് സെന്‍, പി. കെ. ശശി ബ്ലോക്ക് പ്രസിഡന്റ് വിജയ ചന്ദ്രന് , അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വല്‍സലാ രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി എന്നിവര്‍ ജയന്റെ വീട് സന്ദര്‍ശിച്ചു.