കണ്ണൂർ: വിവരാവകാശം തേടിയതിന് യുവാക്കൾക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദനം.
കണ്ണൂർ പയ്യന്നൂർ കണ്ടങ്കാളിയിലാണ് സംഭവം. പ്രദേശവാസികളായ ലിജേഷ്, സുരേഷ് എന്നിവർക്കാണ് മർദനമേറ്റത്.
പാലം നിർമാണത്തിലെ തട്ടിപ്പ് പുറത്ത് വിട്ടതിനാണ് ഇവർക്ക് മർദനമേറ്റത്. എസ്റ്റിമേറ്റിൽ പാലത്തിന്റെ നീളം അഞ്ചര മീറ്ററാണ്.
എന്നാൽ പണിതത് നാല് മീറ്റർ മാത്രം. ഈ വിവരം യുവാക്കൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.പി. പവിത്രന്റെ നേതൃത്വത്തിൽ ഒരുസംഘമാളുകൾ യുവാക്കളെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നാണ് പവിത്രന്റെ നിലപാട്.