പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയ്ക്കെതിരേ സിപിഎം പഞ്ചായത്തംഗങ്ങളുടെ കയ്യേറ്റം.
കയ്യേറ്റക്കാര്‍ സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം.
ഇത് സംബന്ധിച്ച് കോയിപ്രം പോലീസില്‍ സൗമ്യ പരാതി നല്കി. പ്രസിഡന്റിനെതിരായ എല്‍ഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു.
സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു.
എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്.
എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പും കുറച്ചാളുകള്‍ തല്ലി തകര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇന്ന് സൗമ്യയ്ക്കെതിരെ ആക്രമണം ഉണ്ടാകുന്നത്.
അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്.