തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരില്‍ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.
സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി നേതാക്കളെ തന്നെ നിയമിക്കാനും തീരുമാനമായി. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും പാര്‍ട്ടിയാണ് നിയമിക്കുന്നത്.
മന്ത്രിമാരുടെ നിലവിലെ പേഴ്സണല്‍ സ്റ്റാഫ് അംഗസംഖ്യയായ 25 തന്നെ തുടരാനാണ് തീരുമാനം. ഡെപ്യൂട്ടേഷനില്‍ സ്റ്റാഫുകളിലേക്ക് വരുന്നവരുടെ പരമാവധി പ്രായപരിധി 51 ആക്കി. ഇവര്‍ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് വിരമിക്കരുത് എന്ന അടിസ്ഥാനത്തിലാണ് തീരുമാനം.