തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
തൈക്കാട് മേട്ടുക്കടയിൽ പ്രവർത്തിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം ശ്രീധരൻ സ്മാരകത്തിന് നേരെയാണ് കല്ലേറുണ്ടായത്.
മൂന്ന് ബൈക്കുകളിലായെത്തിയ ആറ് പേരാണ് കല്ലേറ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കല്ലേറിൽ പാർട്ടി ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിന് കേട്പാട് സംഭവിച്ചു.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കാറിനാണ് കേടുപാട് സംഭവിച്ചത്.അക്രമികൾ കല്ലേറ് നടത്തുന്പോൾ പാർട്ടി ഓഫീസിന് സമീപം പോലീസ് സംഘം ഉണ്ടായിരുന്നു.
കല്ലേറ് നടത്തിയവരെ പോലീസ് പിന്തുടർന്നെങ്കിലും പിടികുടാനായില്ല. പാർട്ടി ഓഫീസിന് നേരെ കല്ലെറിയുന്ന സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
അക്രമി സംഘം എത്തിയ ബൈക്കുകളുടെ നന്പരുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസമയം രണ്ട് പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
തന്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വഞ്ചിയൂരിൽ സിപിഎം- എബിവിപി സംഘർഷം ഉണ്ടായിരുന്നു.
അതേ സമയം അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു.
ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായ അക്രമമാണെന്നും അദ്ദേഹം ആരോപിച്ചു. വഞ്ചിയൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നതായും സംഘര്‍ഷമുണ്ടാക്കാന്‍ മനഃപൂര്‍വ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.
വഞ്ചിയൂരിലെ എല്‍ഡിഎഫ് ജാഥയ്ക്കുള്ളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം.
നിരന്തരം സിപിഎം ഓഫീസുകള്‍ ആക്രമിക്കുന്നതിന് പിന്നില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നഗരപരിധിയില്‍ ആക്രമണം അഴിച്ചുവിടുന്നതിനുള്ള നടപടിയാണ് ആര്‍എസ്എസിന്റെ യും ബിജെപിയുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു.
കല്ലെറിയുന്ന തരത്തിലേക്ക് ആര്‍എസ്എസും ബിജെപിയും മാറിയത് തെറ്റായ പ്രവണതയാണെന്നും മേയര്‍ വിമര്‍ശിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ആക്രമണം നടന്ന് രണ്ട് മാസത്തോടടുക്കുമ്പോൾ സിപിഎം ഓഫീസിന് നേരെ വീണ്ടും ആക്രമണം നടന്നത്.
ആക്രമണം നടത്തിയത് സിപിഎം തന്നെ: വി.വി.രാജേഷ്
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് സിപിഎം നേതൃത്വം തന്നെയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്.
തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ വലിയ തർക്കവും പ്രതിസന്ധിയും നിലനിൽക്കുകയാണ്.
അതിൽ നിന്നുള്ള ശ്രദ്ധ മാറ്റാനും അണികളെ ഒപ്പം നിർത്താനുമാണ് സിപിഎം അവരുടെ പാർട്ടി ഓഫീസ് തകർത്തിട്ട് ബിജെപിയുടെ മേൽ കെട്ടിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എകെജി സെന്റർ ആക്രമിച്ചവർ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന്റെ സാന്നിധ്യത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ട ായത്.
അക്രമികൾ പോയശേഷമാണ് പോലീസുകാർ പേരിന് പിന്നാലെ പോയതെന്നും രാജേഷ് പറഞ്ഞു.ഇന്നലെ എബിവിപി ഓഫീസിന് നേരെ ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യണം.
ബിജെപിയുടെ ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ട ായാൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം അഴിമതിയിലും കെടുകാര്യസ്ഥതയിലും ഉൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്. അത് മറച്ച് വയ്ക്കാനാണ് അവരുടെ പാർട്ടി ഓഫീസുകൾക്ക് നേരെ അവർ തന്നെ ആക്രമണം നടത്തി ബിജെപിയുടെ തലയിൽ കെട്ടിവച്ച് ജനങ്ങളെ വിഡ്ഡികളാക്കാൻ ശ്രമിക്കുന്നതെന്നും രാജേഷ് പറഞ്ഞു.
ആക്രമണം ആസൂത്രിതം: ഇ.പി.ജയരാജൻ
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ. ബിജെപി സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. വ
ഞ്ചിയൂരിൽ ആസുത്രിതമായി അക്രമം നടത്തി. ആർഎസ്എസ് പ്രകോപനം ഉണ്ട ാക്കാൻ ശ്രമിക്കുകയാണ്. പാർട്ടി പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.