കാസർഗോഡ്: സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സ്ത്രീ സുരക്ഷ വെല്ലുവിളി നേരിടുന്നു. ഇടതു സർക്കാരിന്റെ ഭരണത്തിൻ കീഴിൽ സ്ത്രീകൾക്കു ജീവിക്കാൻ പറ്റുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഓച്ചിറയിൽ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ടാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.