മലപ്പുറം: മലപ്പുറത്ത് സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്നു നടക്കും. വൈകുന്നേരം 4.30ന് കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു തുടങ്ങുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുക.
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ക്കു പുറമേ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, കേരളാ മുസ്ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.
മുസ്ലിം ലീഗ് നേതാക്കളെ പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്.
മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുക്കുന്നില്ല. യുഡിഎഫിന്റെ കക്ഷിയെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം.