കോഴിക്കോട്: ജില്ലയിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടത് പഠിക്കാന്‍ സിപിഎം. കോഴിക്കോട്ടെയും വടകരയിലെയും തോല്‍വി പരിശോധിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുള്ളത്. രണ്ടുമണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വന്‍േതാതില്‍ ചോര്‍ന്നതായി യോഗം വിലയിരുത്തി.
സിപിഎം ന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി നടന്നപ്പോള്‍ ഹിന്ദുവോട്ടുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായതായി വിമര്‍ശനമുയര്‍ന്നു. ഈഴവ വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ചു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ നാലാംവട്ട വിജയത്തിനു കാരണം ജനങ്ങള്‍ യുഡിഎഫ് പക്ഷത്തുനിന്നതുകൊണ്ടല്ല.
മറിച്ച് സിപിഎമ്മിന്റെ സംഘടനാതലത്തിലെ പോരായ്മകളാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടുകള്‍ പലയിടത്തും രേഖപ്പെടുത്താതിരുന്നതും ചില വോട്ടുകള്‍ യുഡിഎഫിലേക്കു മറിഞ്ഞതും പാര്‍ട്ടി പരിശോധിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ് പ്രതിനിധാനം ചെയ്യുന്ന ബേപ്പൂരിലും എ.കെ. ശശീന്ദ്രന്റെ എലത്തൂരും വന്‍ തോതില്‍ വോട്ട് ചോർച്ചയുണ്ടായത് പ്രത്യേകം പരിേശാധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.