തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പത്ത് ലോക്സഭ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായി. ബുധനാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതിയിൽ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാകും. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.
താഴെ പറയുന്ന മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് പേര് നിർദേശിച്ച് ധാരണയായിട്ടുള്ളത്.
ആറ്റിങ്ങൽ- വി. ജോയി. നിലവിൽ വർക്കല എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമാണ്.
കൊല്ലം– എം. മുകേഷ് നിലവിൽ കൊല്ലം എംഎൽഎ ആണ്.
പത്തനംതിട്ട- തോമസ് ഐസക്. പാർട്ടി നിർദേശത്തെ തുടർന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നിരുന്നു.
ആലപ്പുഴ- എ.എം. ആരിഫ്. സിറ്റിംഗ് എംപി ആണ്.
ആലത്തൂർ- കെ. രാധാകൃഷ്ണൻ നിലവിൽ മന്ത്രിയാണ്.
പാലക്കാട്- എ. വിജയരാഘവൻ.
കോഴിക്കോട്- എളമരം കരിം. നിലവിൽ രാജ്യസഭാംഗമാണ്.
വടകര- കെ.കെ. ശൈലജ, നിലവിൽ മട്ടന്നൂർ നിയമസഭാംഗമാണ്.
കണ്ണൂർ- എം.വി. ജയരാജൻ, നിലവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.
കാസർഗോഡ്- എൻ.വി. ബാലകൃഷ്ണൻ എന്നിവരുടെ കാര്യത്തിലാണ് ധാരണയായത്.
എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനി ധാരണയാകാനുള്ളത്. മലപ്പുറത്ത് വി.പി. സാനുവിനാണ് സ്ഥാനാർഥി നിർണയത്തിൽ മുൻതൂക്കം. എറണാകുളത്ത് വനിതാ സ്ഥാനാർഥിയെ നിർത്താനാണ് ആലോചന. ഇടുക്കിയിൽ ജോയ്സ് ജോർജിനാണ് മുൻതൂക്കം.