കണ്ണൂർ: കണ്ണൂരിൽ നടന്ന 23 മത് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും പ്രചരണ സാമഗ്രഹികളും നീക്കം ചെയ്യാൻ വൈകുന്നതിൽ നേതാക്കൾക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യാൻ വൈകുന്നതിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചിരുന്നു.
എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് നീക്കം ചെയ്തത്. ഇനിയും നീക്കം ചെയ്യാനുണ്ട്.