സിപിഎമ്മിന്‍റെ ചുവപ്പുഷാൾ  രസതന്ത്രം;പ​റ​യാ​നു​ള്ള​തെ​ല്ലാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സെ​മി​നാ​റി​ൽ പ​റ​യും; കെ.​വി.​തോ​മ​സി​ന്‍റെ വാ​ക്കു​ക​ൾ​ക്കു കാ​തോ​ര്‍​ത്ത് രാഷ്‌ട്രീ​യ  കേരളം

മ​ട്ട​ന്നൂ​ർ: പ​റ​യാ​നു​ള്ള​തെ​ല്ലാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സെ​മി​നാ​റി​ൽ പ​റ​യാ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്. 

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ അ​ദ്ദേ​ഹം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​പ്പു ഷാ​ള​ണി​യി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.

 ഇ​തേ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ചു​വ​പ്പാ​യാ​ലും പ​ച്ച​യാ​യാ​ലും ത്രി​വ​ർ​ണ​മാ​യാ​ലും ഷാ​ളാ​ണ​ല്ലോ​യെ​ന്നാ​യി​രു​ന്നു കെ.​വി. തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം.

കേ​ന്ദ്ര സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നാ​ണ് മു​ഖ്യാ​തി​ഥി​യെ​ങ്കി​ലും കെ.​വി.​തോ​മ​സി​ന്‍റെ വാ​ക്കു​ക​ള്‍​ക്കാ​ണ് രാഷ്‌ട്രീ​യ കേ​ര​ളം കാ​തോ​ര്‍​ക്കു​ന്ന​ത്.

കെ.​വി.​തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും കോ​ണ്‍​ഗ്ര​സും അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല​ട​ക്കം തീ​രു​മാ​നം എ​ടു​ക്കു​ക. 

കേ​ന്ദ്ര സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​റി​ല്‍ കെ.​വി.​തോ​മ​സ് പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ രാ​ഷ്‌ട്രീയ മാ​ന​ങ്ങ​ള്‍ ഏ​റെ​യാ​ണ്.

Related posts

Leave a Comment