തിരുവല്ല: സിപിഎം വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 13 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
കേസില്‍ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യം കോടതി ഫയലയില് സ്വീകരിച്ചു. 13ന് ഇനി വാദം കേള്‍ക്കും. തുടര്‍ന്ന് നടപടിയിലേക്ക് കടക്കും.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും പ്രതികളായ കേസിലെ പതിനൊന്നാം പ്രതി ചുമത്ര എലിമണ്ണിലില്‍ വീട്ടില്‍ സജിയെ മാത്രമാണ് തിരുവല്ല പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തത്.
സിപിഎം മുന്‍ വനിതാ നേതാവു കൂടിയായ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേസ് സംബന്ധിച്ച് ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരും സിപിഎം പ്രവര്‍ത്തകരാണ്.
ഒന്നാം പ്രതി സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും, രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവ് നാസറും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സിപിഎം വനിതാ പ്രവര്‍ത്തകയെ പീഡിപ്പിക്കുകയും നഗന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നതുമാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് സിപിഎം ആരോപിച്ചിരുന്നു.