തൊടുപുഴ: ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി. കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനം ചർച്ചയാകുന്നതിനിടെയാണ് സിപിഎം മാണിയുടെ പാർട്ടിക്കു പരസ്യപിന്തുണ നൽകുന്നത്.
കോണ്‍ഗ്രസിലെ എൻ.എം.ജോസിനെ പരാജയപ്പെടുത്തിയാണു കേരള കോണ്‍ഗ്രസിലെ ജെയിംസ് ജോസഫ് പ്രസിഡന്റായത്. 18 അംഗ ഭരണ സമിതിയിൽ കോണ്‍ഗ്രസിന് ഒൻപത് അംഗങ്ങളും കേരള കോണ്‍ഗ്രസ്-എം, സിപിഎം പാർട്ടികൾക്ക് അഞ്ച് അംഗങ്ങൾ വീതവുമാണുള്ളത്. വോട്ടെടുപ്പിൽ എട്ടിനെതിരെ പത്തു വോട്ടുകൾക്കു കേരള കോണ്‍ഗ്രസ്-എം വിജയിക്കുകയായിരുന്നു.
കോണ്‍ഗ്രസിലെ വി.കെ.മോഹനൻ നായർ രാജിവച്ചതോടെയാണു പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നത്.