സി​പി​എം ജാഥയെ വി​മ​ര്‍​ശി​ച്ചു; യുവാവിന് മർദനം; പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​നു ചി​കി​ത്സ ന​ൽ​കി

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സി​പി​എം ജാഥയെ വി​മ​ർ​ശി​ച്ച ​യാ​ത്ര​ക്കാ​ര​നു മർദനം. വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​പി​എം ഇ​ന്ന​ലെ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ക​ട​ന​ത്തെ വി​മ​ർ​ശി​ച്ച് യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വ് ഇ​ടാ​ൻ ശ്ര​മി​ക്കുന്പോഴായിരുന്നു പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദിച്ചത്.

ജാഥ മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു യു​വാ​വിന്‍റെ​ ആ​രോ​പ​ണം. ഇ​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം പ്ര​വ​ർ​ത്ത​ക​ർ യു​വാ​വി​നെ കൈയേറ്റം ചെ​യ്ത​ത്.

പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​നു ചി​കി​ത്സ ന​ൽ​കി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പ​രാ​തി ന​ൽ​കാ​ൻ താത്പ​ര്യ​മി​ല്ലെ​ന്ന് യു​വാ​വ് അ​റി​യി​ച്ച​താ​യി വ​ട​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment