തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം.
ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്നും എന്നാല്‍ തുടര്‍ ഭരണത്തില്‍ ഈ മികവ് കാത്ത് സൂക്ഷിക്കാനാകുന്നില്ലെന്നുമാണ് വിമര്‍ശനം.
മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണെന്നും ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കും മരുമകനും കമ്മീഷന് തട്ടാനാണ് കെ റെയില്‍ പദ്ധതിയെന്ന ആരോപണമുണ്ട്. അതിനെതിരെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പോലീസ് സേനയ്ക്കെതിരെയും വ്യാപക കുറ്റപ്പെടുത്തലുയര്‍ന്നു. പോലീസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറിയെന്ന് കോവളത്ത് നിന്നുമുള്ള പ്രതിനിധി കുറ്റപ്പെടുത്തി.
തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദനെതിരെയും വിമര്‍ശനമുയര്‍ന്നു. വകുപ്പില്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണമാണെന്നും വകുപ്പ് പൂര്‍ണമായും പരാജയമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.