ആ​രാ​ണ് അ​ധി​കാ​രം ന​ല്‍​കി​യ​ത്; ത​ല​സ്ഥാ​ന​ത്തെ റോ​ഡ് അ​ട​ച്ചു​കെ​ട്ടി സി​പി​എം സ​മ്മേ​ള​നം; ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​രി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി സി​പി​എം ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ആ​രാ​ണ് അ​ധി​കാ​രം ന​ല്‍​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കോ​ട​തി​യു​ടെ മു​ന്‍ ഉ​ത്ത​ര​വു​ക​ള്‍​ക്കു വി​രു​ദ്ധ​മാ​ണ് ന​ട​പ​ടി​യെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ത​യോ​ര​ത്തെ പൊ​തു​യോ​ഗം വി​ല​ക്കി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ് എ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്നു ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ആ​രാ​ഞ്ഞു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വ​ഞ്ചി​യൂ​ര്‍ സി​ഐ ഫ​യ​ലു​ക​ളു​മാ​യി നേ​രി​ട്ടു ഹാ​ജ​രാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​ല്‍ ആ​രെ​ല്ലാ​മാ​ണു പ​ങ്കെ​ടു​ത്ത​ത്, എ​ന്തെ​ല്ലാം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി, എ​ത്ര വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു, പ​രി​പാ​ടി​ക്ക് വൈ​ദ്യു​തി കി​ട്ടി​യ​തെ​ങ്ങ​നെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണം.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ എ​ന്തു ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നും ഇ​നി സ്വീ​ക​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​റി​യി​ക്കാ​നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

സ്റ്റേ​ജു​ക​ള്‍ കെ​ട്ടി​യും ഫു​ട്പാ​ത്തു​ക​ളി​ല്‍ ക​സേ​ര​ക​ള്‍ നി​ര​ത്തി​യും യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര​ട​ക്കം റോ​ഡി​ന് ന​ടു​വി​ലൂ​ടെ സു​ര​ക്ഷ പ​ണ​യ​പ്പെ​ടു​ത്തി ചു​റ്റി​വ​ള​ഞ്ഞു പോ​കേ​ണ്ട സ്ഥി​തി​യു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ല്‍ സി​പി​എം വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യു​ന്ന 500ഓ​ളം പേ​ര്‍​ക്കെ​തി​രേ​യും പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ​മ്മേ​ള​ന​പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന​ല്ലാ​തെ ന​ടു​റോ​ഡി​ല്‍ സ്റ്റേ​ജ് കെ​ട്ടാ​ന്‍ സി​പി​എം അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​പോ​ലും ഇ​തു​പോ​ലെ സ​മ്മേ​ള​നം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍​ക്ക് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണു വ​ഞ്ചി​യൂ​രി​ല്‍ കോ​ട​തി​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നും സ​മീ​പം സി​പി​എം പാ​ള​യം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​നു​വേ​ണ്ടി റോ​ഡി​ന്‍റെ ഒ​രു​വ​ശം കെ​ട്ടി​യ​ട​ച്ച് സ്റ്റേ​ജ് നി​ര്‍​മി​ച്ച​ത്. ഇ​തോ​ടെ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ ജ​നം വ​ല​ഞ്ഞി​രു​ന്നു. മ​ര​ട് സ്വ​ദേ​ശി എ​ന്‍.​പ്ര​കാ​ശ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണു കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

Related posts

Leave a Comment