കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലുള്ളത് സിഐടിയു പ്രവർത്തകർ എന്ന പേരിലുള്ളത് മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ പ്രവർത്തകർ.
തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിലെ നീലനിറത്തിലുള്ള തോർത്തിനു പകരം ഫോട്ടോഷോപ്പിലൂടെ ചുവപ്പുനിറം നൽകിയാണ് ബോർഡിൽ കൊടുത്തിരിക്കുന്നത്.
കാസർഗോഡ് നഗരത്തിലെ എസ്ടിയു പ്രവർത്തകരായ എൻ. എമുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി, യൂസഫ്, പി. ഹസൈനാർ എന്നിവരാണ് ഫോട്ടോയിലുള്ളത്.
മാസങ്ങൾക്ക് മുന്പേ തീരുമാനിച്ച സമ്മേളനത്തിന്റെ സ്വാഗത ബോർഡുകളിൽ സാധാരണയായി കലാരൂപങ്ങളും മുൻകാല നേതാക്കളുടെ ചിത്രങ്ങളുമായിരുന്നു സ്ഥാനം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെയ്ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയിരിക്കയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുൾ റഹ്മാൻ പറഞ്ഞു.