അമ്പലപ്പുഴ: അമ്പലപ്പുഴയിൽ പോലിസ് കാവലിൽ സിപിഎമ്മിന്റെ നിരോധനാജ്ഞ ലംഘനം. ഇരട്ട കൊലപാതകവുമായി ബന്ധപെട്ടു ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടർ പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിച്ചുകൊണ്ട്സി പി എം നടത്തിയ പരിപാടിയാണ് വിവാദത്തിലായത് .
ഇന്നലെ വൈകിട്ട് വളഞ്ഞ വഴി പൊതു സ്ഥലത്താണ് നൂറിലധികം പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ഭരണകക്ഷി തന്നെ നിയമ ലംഘനം നടത്തിയത്. സി പി എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മലബാർ കലാപത്തിന്റെ 100 ാം വാർഷികം എന്ന സെമിനാറാണ് ഇന്നലെ ആളെ കൂട്ടി സി പി എം നടത്തിയത്.
ആലപ്പുഴ ജില്ലയിൽ 23 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. മൂന്നു പേരിൽ കൂടുതൽ ആളുകൾ സംഘം ചേരുന്നതും ആൾക്കൂട്ടവും പോലിസ് കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ പോലിസിന്റെ സഹായത്തോടെ ഭരണകക്ഷിയായ സി പിഎം തന്നെ നിയമ ലംഘനം നടത്തിയതാണ് ആൾക്കാരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.
കരിവെള്ളൂർ മുരളിയായിരുന്നു മുഖ്യപ്രഭാഷകൻ.സി പി.എം ഏരിയാ സെക്രട്ടറി എ.ഓമനക്കുട്ടൻ അടക്കം നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത് സ്ഥലം മാറ്റം ഭയന്നാണ് പോലീസ് നിയമ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് ജന സംസാരം.