സി​പി​എം സെ​മി​നാ​റി​ൽ ലീ​ഗ് പ​ങ്കെ​ടു​ത്താ​ൽ കോ​ൺ​ഗ്ര​സിനു ഭ​യമെന്ന് വി.​എ​ൻ.​ വാ​സ​വ​ൻ


ക​ണ്ണൂ​ർ: എം.​വി.​ആ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കാ​ത്ത​ത് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ.

ഇക്കാ​ര്യ​ത്തി​ൽ ഞാ​ൻ എ​ന്തു പ്ര​തി​ക​രി​ക്കാ​നാ​ണ്. ഇ​തി​ൽ രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലീ​ഗി​ന്‍റെ ഒ​രു ഉ​ന്ന​ത നേ​താ​വ് ഞ​ങ്ങ​ളെ സി​പി​എം പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഡ്യ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചാ​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു, ഞ​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് അ​വ​ർ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഞ​ങ്ങ​ൾ ന​ട​ത്തി​യ സെ​മി​നാ​റി​ൽ ലീ​ഗും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നു​മൊ​ക്കെ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ മു​സ് ലിം ലീ​ഗി​നെ ഭ​യ​ക്കു​ക​യാ​ണ്.

ശ​ശി​ത​രൂ​രി​നെ മു​സ് ലിം ലീ​ഗ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ച​തി​ന് സു​ധാ​ക​ര​നും സ​തീ​ശ​നു​മാ​ണ് ഭ​യ​ന്ന​ത്. ഞ​ങ്ങ​ൾ എ​ന്തി​നാ​ണ് മു​സ് ലിം ലീ​ഗി​നെ ഭ​യ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ചോ​ദി​ച്ചു. ലീ​ഗി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫി​ല്ല, അ​താ​ണ് കോ​ൺ​ഗ്ര​സ് ഭ​യ​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment