തൃശൂർ: പാവങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ്. എന്നാൽ അതിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഥാനമാനങ്ങൾ കൈക്കലാക്കുകയെന്ന ബൂർഷ്വാ ശൈലി പാർട്ടിയിലേക്ക് കടന്നുവരുന്നുവെന്നും വിമർശനം. പാർട്ടി തീരുമാനം അനുകൂലമല്ലെങ്കിൽ പാർട്ടിയെത്തനെ വെല്ലുവിളിക്കുന്നു. പാർട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വർധിക്കുന്നില്ലെന്നും എൽഡിഎഫിൽ സിപിഎം കഴിഞ്ഞാൽ സംസ്ഥാനമാകെ സ്വാധീനം സിപിഐക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.