തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സർക്കാരിന് തുടർഭരണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തിൽ വിലയിരുത്തി.രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാൽ അത് അധികാരത്തിലെത്താൻ മാത്രമുള്ള നേട്ടമുണ്ടാക്കാനായില്ലെന്നും യോഗത്തിൽ വിലയിരുത്തി.