കൽപ്പറ്റ: രാജ്യത്ത് സിപിഎമ്മിന്റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സിപിഎം ഇപ്പോൾ സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി വയനാട്ടിൽ പറഞ്ഞു.
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. സിപിഎമ്മിനെതിരേ ഒന്നും പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.