കോൽക്കത്ത: പശ്ചിമബംഗാളിൽ ഇടത് അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോർന്നുവെന്ന് സമ്മതിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൽക്കത്തയിൽ ബംഗാൾ സംസ്ഥാന സമിതി യോഗത്തിനു ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പശ്ചിമബംഗാളിൽ ഇടത് വോട്ടുകൾ ബിജെപിക്ക് പോയെന്ന് ആദ്യമായാണ് സിപിഎം സമ്മതിക്കുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് സിപിഎമ്മിൽനിന്ന് വോട്ട് ചോർച്ച ഉണ്ടായി തുടങ്ങിയത്. ഇടത് അനുഭാവികളുടെ വോട്ട് ചോർന്നെങ്കിലും സിപിഎം പാർട്ടി അംഗങ്ങളുടെ വോട്ട് തങ്ങൾക്കു തന്നെ ലഭിച്ചു. തൃണമൂലും ബിജെപിയും തമ്മിലുണ്ടാക്കിയ ധ്രുവീകരണത്തിന്റെ ഫലമായാണ് സിപിഎമ്മിൽ വോട്ട് ചോർച്ചയുണ്ടായതെന്നും യെച്ചൂരി പറഞ്ഞു.