പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ കണ്ണൂരിലെ പുതിയ വിമാനത്താവളത്തില്‍ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമാനം ഇറങ്ങിയതില്‍ സിപിഎമ്മിന് കടുത്ത നിരാശ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം മുഖ്യമന്ത്രിയെ ഇറക്കേണ്ടതായിരുന്നു എന്ന വിഷമത്തിലാണ് സിപിഎം. യഥാര്‍ത്ഥത്തില്‍ കണ്ണൂരിലെ ആദ്യ യാത്രക്കാരനായുള്ള അമിത ഷായുടെ വരവ് സിപി എമ്മിന്റെ നോട്ടപിശകായിരുന്നു. കണ്ണൂരില്‍ ഒരു ഈച്ച അനങ്ങിയാല്‍ അറിയുന്ന സിപിഎമ്മിന്റെ വീഴ്്ച്ചയായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. സിപിഎം ഇപ്പോള്‍ കണ്ണൂരിലെ ചലനങ്ങളില്‍ പലതും അറിയാറില്ല എന്നതിന്റെ ഉദാഹരണമായും അമിത ഷായുടെ കടന്നുവരവ് ചൂണ്ടികാണിക്കപ്പെടുന്നു. അമിത് ഷാ ആദ്യ യാത്രകാരനാകുന്നു എന്ന വാര്‍ത്ത സിപിഎം അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്. ഇതി സംബന്ധിച്ച് സിപിഎം ജില്ലാകമ്മിറ്റി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന പാര്‍ലമെന്റ് രൈഞ്ഞടുപ്പിന്റെ പ്രചരണത്തിനു കൂടിയാണ് അമിത് ഷായുടെ ഈ വരവ്. അദ്ദേഹം കണ്ണൂരില്‍ നിന്നാണ് ഇലക്ഷന് യാത്ര ആരംഭിച്ചതെന്ന് പാര്‍ട്ടി ഘടകങ്ങള്‍ സൂചിപ്പിക്കുന്നു. ശബരിമല വിഷയം ഉയര്‍ത്തി പിടിച്ചാണ് അമിത്ഷാ പ്രചരണം തുടങ്ങിയത്. അദ്ദേഹത്തിന്റെ സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി ആയിരങ്ങള്‍ വര്ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ശബരിമലയിലെ കോടതിവിധി പോലും ബിജെപിയുടെ പ്ലോട്ടാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. സുപ്രീം കോടതിയും ബിജെപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും വാദങ്ങള്‍ക്ക് ബലമേകുന്നു.
അമിത്ഷാ എല്ലാ ആയുധങ്ങളും കൈയിലെടുത്താണ് നീങ്ങുന്നത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തവണ ബിജെപിയെ അധികാരത്തിലെത്തിച്ചത്. ശബരിമല വിഷയം കത്തിയതോടെ ബിജെപി പകുതി വിജയിച്ച് കഴിഞ്ഞു. ഇനി കനല് വഴിയിലൂടെ മുന്നോട്ടു പോയാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ഒന്നിലധികം സീറ്റുകള്‍ നേടാമെന്ന് ബിജെപി കരുതുന്നു. ഹിന്ദു വോട്ടിന്റെ ഏകീകരണമാണ് അമിത്ഷായുടെ ലക്ഷ്യം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷാ ആദ്യ യാത്രക്കാരനായത് സിപിഎമ്മില്‍ ഇതിനോടകം അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്നെ കണ്ണൂരിലെ സിപിഎമ്മില്‍ പല ഗ്രൂപ്പുകളുണ്ട്. മുമ്പ് ശക്തനായിരുന്ന പി ജയരാജന് ഏറെ നാളായി നിശബദനാണ്. പി ജയരാജന് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നവര്‍ നിരവധിയാണ്. പിണറായിയും കോടിയേരിയും വിമാനത്താവളം സന്ദര്‍ശിക്കുന്നതിന് മുമ്പാണ് അമിത് ഷാ അവിടെയെത്തിയത്. സുരേഷ് ഗോപിയെ പെരുന്നയില്‍ നിന്നും ഇറക്കി വിട്ട പാരമ്പര്യമുള്ള എന്എന്എസിനെവരെ അടുപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് അമിത് ഷാ. ശിവഗിരിയിലെത്തുന്നതോടെ അമിത് ഷായുടെ പ്രയാണം പൂര്‍ത്തിയാകും. അതായത് ഈഴവസമൂഹത്തെയും സ്വന്തം പോക്കറ്റിലെത്തിക്കാനുള്ള ശ്രമം വിജയിച്ചുവെന്ന് വേണം കരുതാന്‍. ഇനി പെരുന്ന കൂടി സ്വന്തം വഴിയിലെത്തിയാല്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ പൂര്‍ണമായും വിജയിക്കും. അതു കരുതിക്കൂട്ടിയാകും അമിത്ഷായുടെ മുന്നോട്ടുള്ള നീക്കം.