ഒന്ന് തീര്‍ന്നില്ല, അതിനുമുമ്പ് മറ്റൊന്ന്! അ​​തി​​ര​​പ്പി​​ള്ളി​​ക്കു പി​​ന്നാ​​ലെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് വി​​ഷ​​യ​​ത്തി​​ലും സിപിഎം – സി​​പി​​ഐ ഏ​​റ്റു​​മു​​ട്ട​​ൽ

കോ​​ട്ട​​യം: അ​​തി​​ര​​പ്പി​​ള്ളി​​ക്കു പി​​ന്നാ​​ലെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് വി​​ഷ​​യ​​ത്തി​​ലും സി​​പി​​എ​​മ്മും സി​​പി​​ഐ​​യും ഏ​​റ്റു​​മു​​ട്ട​​ലി​​ലേ​​ക്ക്. അ​തി​​ര​​പ്പി​ള്ളി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​മെ​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ നി​​ല​​പാ​​ട് ത​​ള്ളി സി​​പി​​ഐ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​രി​​സ​​ര​​ത്തെ വ​​നം​​വെ​​ട്ടി കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യെ എ​​തി​​ർ​​ത്ത് സി​​പി​​ഐ കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

അ​​തി​​ര​​പ്പി​ള്ളി​​യി​​ൽ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ൻ താ​​ൽ​​പ​​ര്യം അ​​റി​​യി​​ച്ച സി​​പി​​എ​​മ്മി​​നെ​യും വൈ​​ദ്യു​​ത മ​​ന്ത്രി എം.​​എം. മ​​ണി​​യെ​യും ത​​ള്ളി സി​​പി​​ഐ ദേ​​ശീ​​യ സെ​​ക്ര​​ട്ടേറിയ​​റ്റം​​ഗം ബി​​നോ​​യ് വി​​ശ്വം എം​​പി​​യാ​​ണു വി​​യോ​​ജ​​നം അ​​റി​​യി​​ച്ച​​ത്.

സി​​പി​​എം-​​സി​​പി​​ഐ വാ​​ക്പോ​​രി​ൽ സ​​ർ​​ക്കാ​​രി​​നേ​​റ്റ ക്ഷീ​​ണം മാ​​റു​​ന്ന​​തി​​നി​​ടെ​​യാ​​ണു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​നു സ്വ​​ഭാ​​വി​​ക വ​​നം വെ​​ട്ടു​ന്ന​​തി​​നെ​​തി​​രെ സി​​പി​​ഐ പ്ര​​തി​​ഷേ​​ധം ക​​ടു​​പ്പി​​ച്ച​​ത്.

ജൈ​​വ വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ​​യാ​​യ അ​​തി​​ര​​പ്പി​​ള്ളി മാ​​ത്ര​​മ​​ല്ല, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നും പ​​രി​​സ​​ര​​ത്തി​​നും പ​​ച്ച​​പ്പി​​ന്‍റെ ത​​ണ​​ലും ശു​​ദ്ധ​വാ​​യു​​വും പ്ര​​ദാ​​നം ചെ​​യ്യു​​ന്ന സ്വാ​​ഭാ​​വി​​ക വ​​നം വെ​​ട്ടി ന​​ശി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​വും ചെ​​റു​​ത്തു തോ​​ല്പി​​ക്കു​​മെ​​ന്നു സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

സേ​​വ് അ​​തി​​ര​​പ്പി​​ള്ളി, കാ​​ന്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ൻ സൊ​​സൈ​​റ്റി ഫോ​​ർ ക​​ൾ​​ച്ച​​റ​​ൽ കോ ​​ഓ​​പ്പ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് ഫ്ര​​ണ്ട്ഷി​​പ്പ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി ഗാ​​ന്ധി സ്ക്വ​​യ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സാ​​യാ​​ഹ്ന പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ട​​തു​മു​​ന്ന​​ണി​​യു​​ടെ അ​​ജ​​ണ്ട​​യി​​ലോ പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ലോ ഇ​​ല്ലാ​​ത്ത​​തും മു​​ന്ന​​ണി നി​​ല​​പാ​​ടി​​നു വി​​രു​​ദ്ധ​​വു​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ യാ​​തൊ​​രു കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളോ ച​​ർ​​ച്ച​​ക​​ളോ കൂ​​ടാ​​തെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തും ന​​ട​​പ്പി​​ലാ​​ക്കാ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തും ഇ​​ട​​തു​​പ​​ക്ഷ മു​​ന്ന​​ണി​​യു​​ടെ അ​​ന്ത​​സ​​ത്ത​​ക്കു യോ​​ജി​​ച്ച​​ത​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി ചേ​​ർ​​ത്തു.

നി​​ക്ഷി​​പ്ത താ​​ത്പ​​ര്യ​​ക്കാ​​രാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ പ​​ദ്ധ​​തി മാ​​ഫി​​യ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സി​​പി​​ഐ പി​​ന്തു​​ണ​​യ്ക്കി​​ല്ല. ര​​ണ്ടു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജുത​​ന്നെ പ​​ണി​​യാ​​നു​​ള്ള വെ​​റുംസ്ഥ​​ലം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് സ്വ​​ന്ത​​മാ​​യു​​ള്ള​​പ്പോ​​ഴാ​​ണ് ഏ​​ക്ക​​ർ​​ക​​ണ​​ക്കി​​നു വ​​രു​​ന്ന സ്വാ​​ഭാ​​വി​​ക വ​​നം​ത​​ന്നെ വെ​​ട്ടി​​ന​​ശി​​പ്പി​​ച്ച് പു​​തി​​യ കെ​​ട്ടി​​ട സ​​മു​​ച്ച​​യ​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​ൻ പ​​ദ്ധ​​തി​​യു​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു സി.​​കെ. ശ​​ശി​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

ഇ​​സ്ക​​ഫ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​വൈ. പ്ര​​സാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​സ്ക​​ഫ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ശാ​​ന്ത് രാ​​ജ​​ൻ, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ റോ​​ജ​​ൻ ജോ​​സ്, കെ. ​​ബി​​നു, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ.​ പ്ര​​വീ​​ണ്‍, അ​​ഖി​​ൽ വി​​ഷ്ണു, പി.​​വി.​​സ​​ന​​ൽ കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment