സ്വന്തം ലേഖകന്‍
കോഴിക്കോട്:കോവിഡ് കാലത്ത് പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് അനുസരിക്കാത്ത പ്രവര്‍ത്തകരുടെ ആവേശത്തില്‍ പ്രതിക്കൂട്ടിലായി സിപിഎം.
തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തന്നെ പ്രതിക്കൂട്ടിലായിരിക്കേ കോഴിക്കോട് ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായത്.
തുറന്ന സ്ഥലങ്ങളില്‍ പോലും ഇരുന്നൂറുപേരില്‍ കൂടുരുതെന്ന നിയന്ത്രണം ഇന്നലെ കാറ്റില്‍ പറന്നു.
വെര്‍ച്വല്‍ റാലിയായിരിക്കുമെന്നും പ്രവര്‍ത്തകര്‍ തിങ്ങിക്കൂടരുതെന്നും നേതൃത്വം നേരത്തെ തന്നെ പറഞ്ഞിട്ടും അണികള്‍ കേള്‍ക്കാന്‍ തയാറായില്ല.
മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തകര്‍ സാമൂഹിക അകലവും കടലില്‍ എറിഞ്ഞു.
വിവാഹ നിശ്ചയങ്ങള്ക്കുള്പ്പെടെ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാസമ്മേളനങ്ങള്‍ വരെ ആഘോഷമാകുന്നത്.
കോവിഡ് ടിപിആര്‍ 15 ശതമാനത്തിന് മുകളിലെത്തികഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പിണറായി സ്തുതിയുമായി നടന്ന മെഗാതിരുവാതിരയും.
ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പറയേണ്ടിയും വന്നു.
ജില്ലാപഞ്ചായത്തംഗം അടക്കം 550 പേര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്.
501 വനിതകളെ സംഘടിപ്പിച്ചാണ് പരിപാടി നടത്തിയത്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടാകുകയും ചെയ്തു.
അതേസമയം ആരോഗ്യ വകുപ്പും പോലീസും ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കണമെന്ന് അടിക്കടി പറയുന്നുണ്ട്. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരാണ്.
പരിപാടികള്‍ ഓണ്‍ലൈനാക്കാനും പൊതുയോഗങ്ങള്‍ കഴി വതും ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
മറ്റ് സംസ്ഥാനങ്ങള്‍ രാത്രികാല, വാരാന്ത്യ നിയന്ത്രണങ്ങളിലേക്ക് കടന്നപ്പോഴും സിപിഎം ജില്ലാസമ്മേളനങ്ങളാണ് സര്‍ക്കാരിനെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
കോട്ടയത്ത് തിരുവാതിര ഇല്ല, കീചകവധം കഥകളി
കോട്ടയം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പാറശാലയിൽ മെഗാതിരുവാതിര നടന്നെങ്കിൽ കോട്ടയത്ത് കഥകളിയാണ്.
നാളെ രാത്രി ഏഴു മുതൽ തിരുനക്കര പഴയപോലീസ് സ്റ്റേഷൻ മൈതാനത്താണ് കഥകളി.
കീചക വധം കഥകളിയിലെ മല്ലയുദ്ധമാണ് അവതരിപ്പിക്കുന്നത്്. അന്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയമാണ് അവതരണം. 15ന് വൈകുന്നേരം തീപ്പാട്ട് കലാകാരൻമാരുടെ തീപ്പാട്ട് അവതരണവുമുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി പുസ്തകോത്സവും കാർഷിക നാട്ടുചന്തയും നാടൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപയോഗക്ഷമമായ സാധനങ്ങൾ കൈമാറുന്നതിനായി സ്വാപ് സെന്ററുമുണ്ട്.
ഒരാഴ്ചയായി വിവിധ സെമിനാറുകളും സാംസ്കാരിക പരിപാടികളും നടന്നു വരികയായിരുന്നു.