മുക്കം: സോഷ്യൽ മീഡിയ വഴി അശ്ലീല ചിത്രം പ്രചരിപ്പിച്ചതായുള്ള പരാതിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിപിഎം നേതാവുമായ തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ സിപിഎം ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞിക്കൊപ്പമെത്തി പഞ്ചായത്ത് സെക്രട്ടറി ബ്രതീഷിന് രാജി സമർപ്പിച്ചു. സെക്രട്ടറി രാജി സ്വീകരിച്ചു.
മേയ് ഒന്നിനാണ് കൂടരഞ്ഞിയിലെ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അംഗങ്ങളായ പൊതു വാട്സപ്പ് ഗ്രൂപ്പിൽ തോമസ് മാത്യുവിന്റെ ഫോണിൽ നിന്ന് അശ്ലീല ചിത്രം പ്രചരിപ്പിച്ചത്.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബ് കൽപ്പൂർ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഇതേ തുടർന്ന് തിരുവമ്പാടി പോലീസ് കഴിഞ്ഞ ദിവസം കേസെടുക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് രാജി. താൻ ടോയ്ലറ്റിൽ പോയ സമയത്ത് തന്നെ മനപ്പൂർവം അപമാനിക്കാനന് മറ്റാരോ ചെയ്തതെന്നായിരുന്നു തോമസ് മാത്യു പറഞ്ഞത്. അതേ സമയം തോമസ് മാത്യുവിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തിലായിരുന്നു.