മാന്നാർ: ക്ഷേത്രചാരമായ ജീവതയെ അവഹേളിക്കുന്ന തരത്തിൽ സിപിഎം ജാഥയിൽ അവതരിപ്പിച്ചതിനെതിരേ പ്രതിഷേധം.
വിവിധ ഹിന്ദു സംഘടനകളും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.ഹിന്ദു ആചാരങ്ങളെ മാത്രം തിെരഞ്ഞുപിടിച്ച് അപമാനിക്കുന്ന കമ്യൂണിസ്റ്റ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ബുധനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ചെങ്ങന്നൂരിലെയും ഓണാട്ടുകരയിലെയും പ്രധാന ക്ഷേത്ര ആചാരമായ പറയ്ക്കെഴുന്നള്ളത്തിനെയാണ് ഇതിലൂടെ അപമാനിച്ചതെന്നാണ് ആക്ഷേപം.
ക്ഷേത്രചാരമായ ജീവതയിൽ എഴുന്നള്ളത്തിനെയാണ് ബുധനൂരിലെ സി പി എംഇത്തവണ അപമാനിച്ചിരിക്കുന്നത്.
ദേവിയെ തോളിലേറ്റി എതിരേൽക്കുന്ന ജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാൾ ചുറ്റിക ചിഹ്നവും ഒട്ടിച്ചാണ് താളം ചവിട്ടൽ നടത്തിയത്.
താലപ്പൊലിയും ഇലത്താളവും കുത്തുവിളക്കുമായി അകമ്പടി സേവിച്ചത് സി പി എം നേതാക്കളുമായിരുന്ന വെന്ന് ഇവർ ആരോപിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ ചെങ്ങന്നൂർ സ്വീകരണത്തിനാണ് സി പി എം ബുധനൂർ ലോക്കൽ കമ്മറ്റി ജീവതയും താളമേളങ്ങളുമായി എത്തിയത്.
സി പി എം നടപടിയെ കോൺഗ്രന് ബുധനൂർ ലോക്കൽ കമ്മറ്റിയും പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ പ്രതിഷേധങ്ങളെ സി പി എം നിസാരവത്ക്കരിക്കുകയാണ് ചെയ്തത്.
വർഗീയ ഉയർത്തി നേട്ടം കൊയ്യുവാനുള്ള ശ്രമങ്ങളാണ് പ്രതിഷേധക്കാർ ചെയ്യുന്നതെന്നാണ് സി പി എം നേതൃത്വത്തിന്റെ നിലപാട്.