കൊയിലാണ്ടി: മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തി.
ഇന്നലെ രാത്രിയിലാണ് സംഭവം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പെയിന്റുമായെത്തി മുദ്രാവാക്യം വിളികളോടെ ചുവന്ന പെയിന്റടിച്ച് സിപിഎം പതാക ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൊടിമരത്തില്‍ കരിഓഴില്‍ അടിച്ചിരുന്നു. ഇത് തുടച്ച് മായ്ക്കുന്നതിനിടയില് സിപിഎം പ്രവര്‍ത്തകരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചിതിനെത്തുടര്ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ട് നടന്ന പ്രകടനത്തില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
സിപിഎം നേതാക്കളെ ആക്രമിച്ചെന്നാരോപിച്ച് സിപിഎം പൊതുയോഗം നടത്തി.
ഇന്നലെ രാത്രി കോണ്‍ഗ്രസ് കൊടിമരം ചുവപ്പ് പെയിന്റടിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറിയതായി കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.