കണ്ണൂർ: ബാങ്ക് ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെൻക്ഷൻ.
പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖിൽ നരങ്ങോലിയെയാണ് ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ധർമടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു നിഖിൽ. സംഭവത്തിൽ പ്രതിഷേധവുമായി യുവതി രംഗത്തെത്തിയതോടെ ബാങ്ക് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.
നിഖിൽ യുവതിയെ രാത്രി ഫോണിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി.
വാട്സ്ആപ്പിലും നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തി. ശല്യം അസഹ്യമായതോടെ യുവതി ബന്ധുക്കളെയും കുട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.
സംഭവത്തിൽ നിഖിലിനെതിരേ പാർട്ടി നടപടി സ്വീകരിക്കാതിരുന്നതിൽ വൻ വിമർശനവും ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. പാർട്ടിയുടെ യശസിന് കളങ്കമുണ്ടാക്കിയതിനാലാണ് നടപടിയെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.