കോഴിക്കോട്: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം.
പിരിവ് നല്‍കാത്തതിന് സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അംഗപരിമിതനായ വടകര തട്ടോളിക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാശ്രമം നടത്തിയത്.
ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താനായിരുന്നു പ്രശാന്തിന്റെ ശ്രമം. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ തടയുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെയാണ് പ്രശാന്ത് ആരോപണം ഉന്നയിക്കുന്നത്.