പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്ഐ ഗുണ്ടാരാജ് നടപ്പാക്കുകയാണെന്ന് സിപിഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം.
ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയമൊരുക്കുന്നതായി കുറ്റപ്പെടുത്തലുണ്ട്. അക്രമത്തെ നേതൃത്വം അപലപിക്കുക പോലും ചെയ്യാത്തത് സമൂഹത്തിനു അപായ സൂചനയാണ് നല്‍കുന്നത്.
ഉത്തരേന്ത്യയില്‍ നടക്കുന്ന ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തും. വ്യത്യസ്തമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷം സ്വാഭാവികമാണ്.
എന്നാല്‍ അത് അക്രമത്തിലൂടെ വഴിതിരിക്കുകയും വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തതാണ് സിപിഐ മുഖപത്രത്തെ ചൊടിപ്പിച്ചത്.
അക്രമങ്ങളിലൂടെ ഒറ്റപ്പടുത്താമെന്ന വ്യാമോഹത്തെ ബന്ധപ്പെട്ടവര്‍ തിരിച്ചറിണമെന്ന മുന്നറിയിപ്പും ജനയുഗം മുന്നോട്ടുവയ്ക്കുന്നു.
ഇതിനിടെ പുറത്തുവന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് അന്വേഷണവും മൊഴിയെടുക്കലും നടന്നുവെങ്കിലും പുതുതായി ആരെയും പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ തയാറായിട്ടില്ല.
ദൃശ്യങ്ങളിലുടെ അക്രമികളെ വ്യക്തമായ സാഹചര്യത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാണ് സിപിഐ ആവശ്യം.
അക്രമം സിപിഐ ആസൂത്രണം ചെയ്തതെന്ന് സിപിഎം
കൊടുമണ്‍: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു്മായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങള്‍ സിപിഐ ജില്ലാ, പ്രാദേശിക നേതാക്കള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് സിപിഎം കൊടുമണ്‍ ഏരിയ സെക്രട്ടറി എ.എന്‍. സലിം ആരോപിച്ചു.
അക്രമി സംഘം സിപിഎം പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റു ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അക്രമം നടത്തിയത് സിപിഎമ്മാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നത്.
അക്രമത്തില്‍ പോലീസിനു സിപിഐ മൊഴി നല്‍കിയത് ഇന്നലെയാണ്. 21ന് അടൂര്‍ ഡിവൈഎസ് പി ഓഫീസിനു മുന്പില് നടത്തിയ സമരവും ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സലിം ആരോപിച്ചു.
ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.