ഓംലറ്റ് അടിക്കാന്‍ മുട്ട പൊട്ടിക്കുമ്പോള്‍ കോഴിക്കുഞ്ഞ് ദോശക്കല്ലിലേക്ക് ചാടിയാല്‍ എങ്ങനെയിരിക്കും ! കേരളത്തിലേക്ക് പാതി വിരിഞ്ഞ മുട്ടകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് എത്തുന്നു; ഇതു കഴിച്ചാല്‍ സംഭവിക്കുന്നത്…

ഉപയോഗിക്കാനാവാത്ത പൊട്ടിയമുട്ടകള്‍ വ്യാപകമായി കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. ഇത്തരം മുട്ടകള്‍ ഭക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയാല്‍ ക്രാക്ക്ഡ് മുട്ടയുടെ കേരളത്തിലേക്കുള്ള വരവു നിയന്ത്രിക്കാനാവും.

പൊട്ടിയ മുട്ടയും കേടായ മുട്ടയും ഭക്ഷിക്കുമ്പോള്‍ അതോടൊപ്പം ബാക്ടീരിയയും അകത്താവും. ഗുരുതര സ്വഭാവമുള്ള ടൈഫോയിഡ് പടര്‍ത്താന്‍ പോലും ഈ മുട്ട കാരണമായേക്കാമെന്നു മണിപ്പാലിലെ വൈറോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മുട്ട വഴി രോഗങ്ങള്‍ പടര്‍ന്നതിനു തെളിവു ലഭിച്ചതോടെ വിശദമായ തുടര്‍പഠനങ്ങളും നടന്നു. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ടു കേരളത്തില്‍ വില്‍പന നടത്തുന്ന ക്രാക്ക്ഡ് മുട്ടയെക്കുറിച്ചു ജാഗ്രതയ്‌ക്കൊപ്പം കൂടുതല്‍ പരിശോധനകളും വേണമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

സാധാരണ മുട്ടയ്ക്ക് അഞ്ചുരൂപയാണെങ്കില്‍ വെറും ഒന്നര രൂപയ്ക്ക് ക്രാക്ക്ഡ് മുട്ട ലഭിക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണു കേരളത്തിലേക്കു ദിവസവും ലക്ഷക്കണക്കിനു ക്രാക്ക്ഡ് മുട്ട എത്തുന്നത്. പേരിനുപോലും പരിശോധനയില്ലാത്തത് പഴകിയ, ക്രാക്ക്ഡ് മുട്ട വില്‍പനയ്‌ക്കെത്തിക്കുന്നവര്‍ക്കും ഭക്ഷണത്തില്‍ ചേര്‍ത്തു വില്‍ക്കുന്നവര്‍ക്കും സഹായകമാണ്.
തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്നാണ് മുട്ടകളില്‍ ഏറിയ പങ്കും എത്തുന്നത്. ബേക്കറി വിപണിയാണ് ഇത്തരക്കാരുടെ പ്രധാനലക്ഷ്യം.രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തേക്ക കയറ്റി അയയ്ക്കുന്നുവെന്നാണ് വിവരം.

21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണു ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വിപണിയില്‍ ഇറക്കുന്നത്. ബേക്കറികളില്‍ കേക്കും മറ്റും ഉണ്ടാക്കാന്‍ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നതു ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണെന്നാണ് വിവരം. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്കു ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ക്രാക്ക്ഡ് മുട്ടകള്‍ പ്രദാനം ചെയ്യുന്നത്.

Related posts