ആഘോഷങ്ങൾ ഏതുമാകട്ടെ ഇന്ന് പടക്കം പൊട്ടിക്കുക എന്നത് പരക്കെയുള്ള ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പല വർണങ്ങളാലും ആകൃതിയാലും ഇന്ന് പടക്കം ആകര്‍ഷകമാകുന്നു.
അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ ഏത് കാര്യവും അതിരുകടന്നാല്‍ ദോഷമായി മാറും. പ്രത്യേകിച്ച് പടക്കങ്ങള്‍ പോലുള്ളവ. അതീവ സുരക്ഷയോടെ വേണം പടക്കം ഉപയോഗിക്കുവാൻ. ഇപ്പോഴിതാ ഒരു വിവാഹ ഘോഷയാത്രയില്‍ ഒരാള്‍ കൊളുത്തിയ പടക്കംസമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വീഡിയോയില്‍ ഒരു വിവാഹ ഘോഷയാത്ര കടന്നുപോകുന്നതായി കാണാം. വധൂ വരന്മാരെ ആശിർവദിക്കുന്നതിനൊപ്പം തന്നെ നിരവധിയാളുകള്‍ നൃത്തംചെയ്തു തിമിര്‍ക്കുകയാണ്. ഇതിനിടയില്‍ മദ്യപിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരന് എത്തുന്നു. അയാള്‍ നിലത്തിരുന്ന ഒരുപെട്ടി പടക്കം ഉയര്‍ത്തി തലയില്‍ വയ്ക്കുന്നു.
തലയ്ക്ക് മുകളിലിരുന്നു പടക്കം പൊട്ടിത്തെറിക്കുമ്പോള്‍ വെളിവ് ലവലേശമില്ലാത്ത ഇയാള്‍ ഡാൻസ് ചെയ്യുകയാണ്. ഇയാള്‍ക്കൊപ്പം മറ്റു ചിലരും നര്‍ത്തകരായി എത്തുന്നത് വീഡിയോയിൽ ദൃശ്യമാണ്.
അല്പം കഴിഞ്ഞ് പടക്കത്തില്‍ നിന്നുണ്ടായ തീപ്പൊരി ഇയാളുടെ വസ്ത്രത്തില്‍ വീഴുന്നു. പിന്നാലെ ഇയാള്‍ ധരിച്ച ഹൂഡിക്ക് തീ പിടിക്കുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ നിലത്തേയ്ക്ക് വീഴുന്നു. മാത്രമല്ല പടക്കമുള്ള പെട്ടി വലിച്ചെറിയുന്നു.
തത്ഫലമായി പടക്കം പലവഴി പൊട്ടിച്ചിതറുകയാണ്. ഈ സമയം ചുറ്റുമുള്ളവരൊക്കെ ഓടിരക്ഷപ്പെടുന്നു. ദൃശ്യങ്ങള്‍ക്ക് നിരവധി വിമര്‍ശനങ്ങള്‍ ലഭിക്കുകയുണ്ടായി. “ഇത്തരം വികൃതികള്‍ ആണ് വിവാഹ ഘോഷയാത്ര നശിപ്പിക്കുന്നത്’ എന്നാണൊരാള്‍ കുറിച്ചത്.