മുംബൈ: സുപ്രീംകോടതി വിധി ലംഘിച്ച് പടക്കം പൊട്ടിച്ച നൂറ് പേർക്കെതിരെ മുംബൈയിൽ കേസ്. പടക്കങ്ങൾ പൊട്ടിക്കുന്നതിന് സുപ്രീകോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചവർക്കെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചവർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് 53 കേസുകൾ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
രാത്രി എട്ട് മുതൽ പത്ത് വരെ പടക്കം പൊട്ടിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇത് ലംഘിച്ചവർക്കെതിരെയാണ് കേസ്. നവംബർ അഞ്ച് മുതൽ എട്ട് വരെയുള്ള കണക്കാണിതെന്നും മുംബൈ പോലീസ് വക്താവ് പറഞ്ഞു.
അതേസമയം 2,500 കിലോ അനധികൃത പടക്കങ്ങളാണ് ഡൽഹിയിൽനിന്നും പോലീസ് ദീപാവലിയോട് അനുബന്ധിച്ച് പിടിച്ചെടുത്തത്.