ദീപാവലിക്ക് മുന്നോടിയായി തലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു.
ശൈത്യകാലത്ത് മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
അതിനാൽ ഈ വർഷവും പടക്കം നിരോധിക്കാൻ തീരുമാനിച്ചെന്ന് റായ് പറഞ്ഞു. ദീപാവലി സമയത്ത് ഡൽഹിയിലെ അപകടകരമായ മലിനീകരണ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നു. നഗരത്തിൽ നിരോധനം നടപ്പാക്കാൻ ഡൽഹി പോലീസിന് കർശന നിർദ്ദേശം നൽകുമെന്നും റായ് കൂട്ടിച്ചേർത്തു.
ദീപാവലി ദിനത്തിൽ നഗരത്തിൽ പടക്കം പൊട്ടിച്ചാൽ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിൽ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും, സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം മൂന്ന് വർഷം തടവും ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.